കോട്ടയത്ത് പ്രതിയുമായി പോയ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു

അപകടത്തിൽ ആർക്കും പരുക്കില്ല.
Police jeep carrying suspect loses control and overturns in Kottayam

കോട്ടയത്ത് പ്രതിയുമായി പോയ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു

representative image

Updated on

കോട്ടയം: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ മണിമലയ്ക്ക് സമീപം പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. പ്രതിയുമായി പോയ ജീപ്പാണ് പൊന്തന്‍പുഴയ്ക്കും കറികാട്ടൂരിന് ഇടയിൽ വച്ച് മറിഞ്ഞത്.

പത്തനംതിട്ട ചിറ്റാർ സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരുക്കില്ല. ജീപ്പ് റോഡിൽ തെന്നി മറിയുകയായിരുന്നു.

കനത്ത മഴയും പിറകുവശത്തെ ടയറിന്‍റെ മോശം അവസ്ഥയുമാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com