ചങ്ങനാശേരി: ചങ്ങനാശേരിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമ്മയെയും മക്കളയും പൊലീസ് ജീപ്പ് ഇടിച്ചു. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരുടെയും പരുക്ക് ഗുരുതരമല്ല.
മന്ത്രി സജി ചെറിയാന് പൈലറ്റ് പോകുന്നതിനായി ചങ്ങനാശേരിയില്‍ നിന്നും എ.സി റോഡിലേക്ക് പോയ ജീപ്പാണ് അപകടമുണ്ടാക്കിയത്. രണ്ട് മണിയോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിനു മുന്നിലായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസുകാരുമായി വാക്കുതര്‍ക്കവുമുണ്ടായി.