പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറിയത് ഡ്രൈവറുടെ പിഴവ്: എംവിഡി റിപ്പോർ‌ട്ട്

ജോയിന്‍റ് പൊട്ടിയത് ഇടിയുടെ ആഘാതത്തിലെന്നും റിപ്പോർ‌ട്ട്
അപകടത്തിൽ പെട്ട പൊലീസ് ജീപ്പ്
അപകടത്തിൽ പെട്ട പൊലീസ് ജീപ്പ്

കണ്ണൂർ : കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ റിപ്പോർട്ട്‌. അപകടത്തിനു കാരണമായത് ഡ്രൈവറുടെ പിഴവാണ്.

ജീപ്പിന് യന്ത്രത്തകരാർ ഉണ്ടായിരുന്നില്ലെന്നും ജോയിന്‍റ് പൊട്ടിയത് ഇടിയുടെ ആഘാതത്തിലാണെന്നും പരിശോധനയക്ക് ശേഷം എംവിഡി റിപ്പോർ‌ട്ട് നൽകി. ഡ്രൈവർ എഎസ്ഐ സന്തോഷിനെതിരെ എസിപിയും റിപ്പോർട്ട്‌ നൽകി.

കണ്ണൂര്‍ കാള്‍ടെക്‌സ് ജം​ഗ്ഷനില്‍ ഈ കഴിഞ്ഞ തിങ്കളാഴ്ച 16-ാം തിയതി രാവിലെ 6.30 തോടെയാണ് അപകടം ഉണ്ടാവുന്നത്.പമ്പിൽ ഇന്ധനം നിറയ്ക്കുകയായിരുന്ന കാറിനെ പൊലീസ് ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാറിടിച്ച് ഇന്ധനമടിക്കുന്ന യന്ത്രം തകർന്നു.

രാവിലെ സിവില്‍ സ്റ്റേഷന് മുന്നിലെ ട്രാഫിക് പൊലീസിന്‍റെ ബാരിക്കേഡും തകര്‍ത്ത് നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് പമ്പിലേക്ക് ഇടിച്ചുകയറിയത്. കണ്ണൂര്‍ എആര്‍ ക്യാമ്പിലേക്ക് ഭക്ഷണസാധനങ്ങള്‍ കൊണ്ടുപോവുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. തുരുമ്പെടുത്ത് തുടങ്ങിയ പൊലീസ് ജീപ്പിന്‍റെ ഭാഗങ്ങൾ കയറുകൊണ്ട് കെട്ടിയ നിലയിലായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com