പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറിയത് തുരുമ്പെടുത്ത പൊലീസ് ജീപ്പ്; ഇന്‍ഷുറന്‍സുമില്ല അന്വേഷിക്കുമെന്ന് കമ്മീഷണര്‍

ജീപ്പിന്‍റെ ബമ്പർ പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിവച്ചിരിക്കുകയായിരുന്നു.
അപകടത്തിൽ പെട്ട പൊലീസ് ജീപ്പ്
അപകടത്തിൽ പെട്ട പൊലീസ് ജീപ്പ്
Updated on

കണ്ണൂര്‍: കാള്‍ടെക്‌സ് ജംഗ്ഷനില്‍ പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറിയ സംഭവത്തിൽ പുറത്തു വരുന്നത് ​ഗുരുതരമായ വിവരങ്ങൾ. കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ പൊലീസ് ജീപ്പാണ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറിയത്. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.

ജീപ്പിന് ഇന്‍ഷുറന്‍സ് ഇല്ലെന്നാണ് വിവരം. ജീപ്പിന്റെ ഭാ​ഗങ്ങളെല്ലാം തുരുമ്പിച്ച അവസ്ഥയിലാണ്. തുരുമ്പെടുത്ത നിലയിലായ ജീപ്പിന്‍റെ ബമ്പർ പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിവച്ചിരിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടപ്പോള്‍ തന്നെ ജീപ്പില്‍ ഉണ്ടായിരുന്ന 2 പേർ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി പമ്പ് ജീവനക്കാര്‍ പറയുന്നു. ഡിവൈഡർ ഇടിച്ചു തെറിപ്പ് പമ്പിലേക്ക് പാഞ്ഞുവരികയായിരുന്ന പൊലീസ് ജീപ്പ് പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുകയായിരുന്ന മറ്റൊരു കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്ന എന്നാണ് പെട്രോൾ പമ്പ് ജീവനക്കാരന്‍ പറയുന്നത്. കാറിടിച്ച് ഇന്ധമടിക്കുന്ന യന്ത്രം തകര്‍ന്നു.

അതേസമയം സംഭവം വിശദമായി അന്വേഷിക്കുമെന്നും വാഹനത്തിന് എന്തെങ്കിലും തകരാര്‍ ഉണ്ടായിരുന്നോ എന്നടക്കം പരിശോധിക്കുമെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com