

മാർട്ടിൻ
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ അതിജീവതയുടെ പേരു വെളിപ്പെടുത്തിയ പ്രതിയുടെ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന സാഹചര്യത്തിൽ പൊലീസ് കേസെടുത്തേക്കും. കേസിൽ ശിക്ഷിക്കപ്പെട്ട മാർട്ടിൻ ആണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ പ്രചരിക്കുന്നതിൽ കേസെടുക്കണമെന്ന് അതിജീവിത മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ദിലീപിനു കേസിൽ പങ്കില്ലെന്നും അതിജീവിത, നടൻ, നടിമാർ, സംവിധായകർ തുടങ്ങിയവരുടെ ഗൂഢാലോചനയുടെ ഭാഗമാണ് കേസ് എന്നും പൾസർ സുനിയും ഗൂഢാലോചനയുടെ ഭാഗമാണെന്നും വീഡിയോയിൽ മാർട്ടിൽ പറയുന്നുണ്ട്. തന്നെ കുടുക്കിയതാണെന്നും ദിലിപിനെതിരായ ഗൂഢാലോചനയാണെന്നും വിശദീകരിക്കുന്നു.
നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് ശേഷം മുഖ്യമന്ത്രിയെ കണ്ട അതിജീവിത തനിക്ക് നീതി നിഷേധിച്ചെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. രളം ഒപ്പമുണ്ടെന്നും സർക്കാർ ഉടൻ അപ്പീൽ നൽകുമെന്നും മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നൽകി. കേസിൽ ശിക്ഷിക്കപ്പെട്ട മാർട്ടിന്‍റെ വീഡിയോയ്ക്കെതിരെയും നടപടി വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിച്ച് ശക്തമായ നിയമ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.