തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സർക്കുലറിൽ ബിജെപി സീൽ; 270 എക്സ് ഹാൻഡിലുകൾക്ക് പൊലീസിന്‍റെ നോട്ടീസ്

വിവാദ സർക്കുലറിന്‍റെ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് കേരള പൊലീസ്
Police notice for 270 X handles

270 എക്സ് ഹാൻഡിലുകൾക്ക് പൊലീസിന്‍റെ നോട്ടീസ്

Updated on

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക സർക്കുലറിൽ ബിജെപിയുടെ ചിഹ്നം പതിഞ്ഞ സീൽ ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ സാമൂഹിക മാധ്യമ ഉപഭോക്താക്കൾക്കെതിരേ കർശന നടപടിയുമായി കേരള പൊലീസ്. ഈ വിഷയത്തിൽ ചർച്ചകൾ നടത്തുകയും സർക്കുലറിന്‍റെ സ്ക്രീൻഷോട്ട് പങ്കുവയ്ക്കുകയും ചെയ്ത സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൊലീസ് നോട്ടീസ് അയച്ചു.

തുടക്കത്തിൽ മാധ്യമപ്രവർത്തകർക്കും വിമർശനം ഉന്നയിച്ച കോൺഗ്രസ് പ്രവർത്തകർക്കും മാത്രമാണ് നോട്ടീസ് ലഭിച്ചതെന്ന് കരുതിയിരുന്നെങ്കിലും നിലവിൽ 270ഓളം എക്സ് ഉപഭോക്താക്കൾക്കെതിരേ നടപടിക്ക് നിർദേശമുണ്ട്. 200 ഫെയ്സ് ബുക്ക് പേജുകൾക്കും 90 ഇൻസ്റ്റഗ്രാം ഐഡികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

വിവാദ സർക്കുലറിന്‍റെ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് കേരള പൊലീസ് സാമൂഹിക മാധ്യമപ്ലാറ്റുഫോമുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സർക്കുലറിൽ ബിജെപി ചിഹ്നമുള്ള സീൽ വന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇത് സാങ്കേതിക പിഴവാണെന്ന് മാത്രമാണ് ഔദ്യോഗിക വിശദീകരണം.

logo
Metro Vaartha
www.metrovaartha.com