കൊല്ലത്ത് പൊലീസുകാരിയെ അപമാനിക്കാൻ ശ്രമം; അതിക്രമം നടത്തിയത് സഹപ്രവർത്തകൻ

സ്ത്രീത്വത്തെ അപമാനിച്ചതിന് ചവറ പൊലീസ് കേസെടുത്തു
ചവറ പൊലീസ് കേസെടുത്തു

പൊലീസുകാരിയെ അപമാനിക്കാൻ ശ്രമം

Updated on

കൊല്ലം: കൊല്ലത്ത് പൊലീസുകാരിയെ അപമാനിക്കാൻ ശ്രമം. പൊലീസുകാരിക്ക് നേരെ അതിക്രമം നടത്തിയത് സഹപ്രവർത്തകനായ പൊലീസുകാരനാണ്.

നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ആറാം തീയതി പുലർച്ചെയായിരുന്നു സംഭവം. വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിക്ക് നേരെ ആയിരുന്നു ഡെപ്യൂട്ടേഷനിൽ എത്തിയ പൊലീസുകാരന്‍റെ അതിക്രമം. സ്ത്രീത്വത്തെ അപമാനിച്ചതിന് ഇയാൾക്കെതിരെ ചവറ പൊലീസ് കേസെടുത്തു. സിപിഒ നവാസിനെതിരെയാണ് കേസെടുത്തത്.

കമ്മീഷണർക്ക് പരാതി നൽകിയതിന് പിന്നാലെയാണ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥയോടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും, അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് പരാതി. ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായും പൊലീസുദ്യോഗസ്ഥ നൽകിയ പരാതിയിൽ പറയുന്നു. പ്രതിക്കെതിരേ വകുപ്പുതല നടപടികളുണ്ടാകുമെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com