നൈറ്റ് ഡ്യൂട്ടിക്കിടെ ഉറങ്ങി; 3 പൊലീസ് ഉദ‍്യോഗസ്ഥർക്ക് സസ്പെൻഷൻ

വനിതാ പൊലീസ് ഉൾപ്പെടെയുള്ള 3 പേരെയാണ് സസ്പെൻഡ് ചെയ്തത്
police officers suspended for sleeping during night duty

നൈറ്റ് ഡ്യൂട്ടിക്കിടെ ഉറങ്ങി; 3 പൊലീസ് ഉദ‍്യോഗസ്ഥർക്ക് സസ്പെൻഷൻ

file image

Updated on

പെരുമ്പാവൂർ: നൈറ്റ് ഡ്യൂട്ടിക്കിടെ ഉറങ്ങിയതായി കണ്ടെത്തിയതിനെത്തുടർന്ന് വനിതാ പൊലീസ് ഉൾപ്പെടെ 3 ഉദ‍്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പെരുമ്പാവൂർ സ്റ്റേഷനിലെ എസ്‌സിപിഒ ബേസിൽ, സിപിഒ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ മേയ് 29ന് ആയിരുന്നു സംഭവം. പരിശോധനയ്ക്കായി സ്റ്റേഷനിലെത്തിയതായിരുന്നു ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി. ഈ സമയം ചുമതലയിലുള്ള മൂന്ന് പൊലീസ് ഉദ‍്യോഗസ്ഥരും ഉറങ്ങുകയായിരുന്നു. തുടർന്നാണ് മൂവർക്കെതിരേയും നടപടിയെടുത്തത്. കഞ്ചാവ് കേസിലെയും മോഷണക്കേസിലെയും പ്രതികൾ ഈ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com