
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ അടക്കമുള്ളവരുടെ ജാമ‍്യാപേക്ഷയെ എതിർത്ത് പൊലീസ്
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരുടെ ജാമ‍്യാപേക്ഷയെ എതിർത്ത് പൊലീസ്. പ്രതികൾ കുറ്റം ചെയ്തുവെന്നതിന് തെളിവുകളുണ്ടെന്നാണ് ഹൈക്കോടതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
സിനിമയിൽ നിന്നും ലഭിച്ച ലാഭത്തെ പറ്റിയും അത് എങ്ങനെ ചെലവഴിച്ചുയെന്നത് അടക്കമുള്ള കാര‍്യങ്ങൾ അറിയാൻ പ്രതികളെ കസ്റ്റഡിയിൽ ചോദ‍്യം ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു.
26-ാം തീയതിയായിരിക്കും സൗബിൻ ഉൾപ്പെടെയുള്ളവരുടെ ജാമ‍്യഹർജി പരിഗണിക്കുന്നത്. മരട് പൊലീസ് സ്റ്റേഷനിൽ ഈ മാസം 27ന് ഹാജരാകണമെന്നാവശ‍്യപ്പെട്ട് നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നു. ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു സൗബിൻ ഉൾപ്പെടെയുള്ളവർക്കെതിരേയുണ്ടായിരുന്ന കേസ്.