ആറ്റുകാൽ പൊങ്കാല: തലസ്ഥാനത്ത് 3500 ഓളം പൊലീസുകാർ; സുരക്ഷ ശക്തം

നഗരത്തിലെ ചില റോഡുകളിൽ നിർമ്മാണം പ്രവർത്തനങ്ങൾ നടക്കുന്നത് മുന്നിൽ കണ്ടുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്
നഗരത്തിലെ ചില റോഡുകളിൽ നിർമ്മാണം പ്രവർത്തനങ്ങൾ നടക്കുന്നത് മുന്നിൽ കണ്ടുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്
Attukal Pongala file image
Updated on

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ദിവസമായ നാളെ തിരുവനന്തപുരം നഗരത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ്. നാളെ നഗരത്തിലാകെ 3500 ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ ഗാതാഗത ക്രമീകരണങ്ങൾ ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് തിരുവനന്തപുരം ഡിസിപി വ്യക്തമാക്കി.

നഗരത്തിൽ പ്രധാനപ്പെട്ട ഇടങ്ങളിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്തും സുരക്ഷാ ശക്തമാണ്. 3500 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് പൊങ്കാല ദിവസം നഗരത്തിലാകെ സുരക്ഷാ ഒരുക്കുന്നത്. നഗരത്തിലെ റോഡുകളെ നാലായി തിരിച്ചാകും ഗതാഗത ക്രമീകരണം ഒരുക്കുക.

നഗരത്തിലെ ചില റോഡുകളിൽ നിർമ്മാണം പ്രവർത്തനങ്ങൾ നടക്കുന്നത് മുന്നിൽ കണ്ടുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ഷാഡോ പൊലീസിന്‍റെ നിരീക്ഷണം, മഫ്തി പട്രോളിംഗ്, ബൈക്ക് പട്രോളിംഗ് തുടങ്ങി ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും പൊങ്കാല ദിവസം ഉണ്ടാകും. ആറ്റുകാൽ ക്ഷേത്രത്തിലും, ക്ഷേത്ര പരിസരത്തും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊങ്കാല ദിവസം പൊലീസ് ഒരുക്കുന്നതെന്നും ഡിസിപി നിധിൻരാജ് പി. അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com