അമ്മയുടെ ഓഫിസിൽ പോലീസ് പരിശോധന; രേഖകൾ പിടിച്ചെടുത്തു

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ താരങ്ങൾക്കെതിരെ പരാതികൾ ഉയർന്നിരുന്നു
police raid at amma association office
അമ്മയുടെ ഓഫിസിൽ പോലീസ് പരിശോധന; രേഖകൾ പിടിച്ചെടുത്തു
Updated on

കൊച്ചി: താര സംഘടനയായ അമ്മയുടെ ഓഫിസിൽ പൊലീസ് പരിശോധന. ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഇവർ സംഘടനയുടെ ഭാരവാഹികളായിരുന്നെന്നതിന്‍റെ രേഖകളടക്കം പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘം ഓഫീസിലെത്തിയത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ താരങ്ങൾക്കെതിരെ പരാതികൾ ഉയർന്നിരുന്നു. താരസംഘടനയായ അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞ് ഇടവേള ബാബു ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കാൻ ശ്രമിച്ചെന്നായിരുന്നു നടിയുടെ പരാതി. ഇതിന്‍റെ എല്ലാം പശ്ചാത്തലത്തിലാണ് അമ്മയുടെ ഓഫിസിൽ പൊലീസ് പരിശോധന നടത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com