ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ വീട്ടിൽ പരിശോധന നടത്തി പൊലീസ്; ശനിയാഴ്ച അറസ്റ്റ് ഉണ്ടായേക്കും

ഐ.സി. ബാലകൃഷ്ണനുമായാണ് അന്വേഷണസംഘം ബത്തേരിയിലെ വീട്ടിലെത്തിയത്
Police raid MLA ic Balakrishnans house
ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ വീട്ടിൽ പരിശോധന നടത്തി പൊലീസ്; ശനിയാഴ്ച അറസ്റ്റ് ഉണ്ടായേക്കും
Updated on

കൽപ്പറ്റ: ഡിസിസി ട്രഷറർ എൻ.എം. വിജയന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടം വീട്ടിൽ പരിശോധന നടത്തി പൊലീസ്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അന്വേഷണസംഘം പരിശോധന നടത്തിയത്. പൊലീസ് എംഎൽഎയുടെ വീട്ടിലെ ചില രേഖകൾ പരിശോധിച്ചു.

ഐ.സി. ബാലകൃഷ്ണനുമായാണ് അന്വേഷണസംഘം ബത്തേരിയിലെ വീട്ടിലെത്തിയത്. വീട്ടിൽ മുക്കാൽ മണിക്കൂറോളം പൊലീസ് പരിശോധന നടത്തി. അതേസമയം, വീട്ടിൽനിന്ന് രേഖകൾ ഒന്നും എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച എംഎൽഎയെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. മുൻകൂർ ജാമ്യം ഉള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com