മറുനാടന്‍ മലയാളി ഓഫീസിൽ രാത്രി 12 മണിക്ക് പൊലീസ് റെയ്ഡ്; മുഴുവന്‍ കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു

മറുനാടന്‍ മലയാളി ഓഫീസിൽ രാത്രി 12 മണിക്ക് പൊലീസ് റെയ്ഡ്; മുഴുവന്‍ കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു

29 കമ്പ്യൂട്ടറുകൾ, ക്യാമറകൾ, ലാപ്‌ടോപ്പുകൾ എന്നിവയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Published on

കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റർ ഷാജന്‍ സ്കറിയയെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു. മറുനാടന്‍ മലയാളി ഓൺലൈന്‍ ചാനലിന്‍റെ തിരുവനന്തപുരത്തെ ഓഫീസിലും ഇന്നലെ കൊച്ചി പൊലീസ് റെയ്ഡ് നടത്തി. ഓഫീസിലെ മുഴുവന്‍ കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തതായാണ് വിവരം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു റെയ്ഡ്.

29 കമ്പ്യൂട്ടറുകൾ, ക്യാമറകൾ, ലാപ്‌ടോപ്പുകൾ എന്നിവയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഴുവന്‍ ജീവനക്കാരുടെ ലാപ്ടോപ്പുകളും പിടിച്ചെടുത്തു. സ്ഥാപനത്തിലേക്ക് പ്രവേശിക്കരുതെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയായിരുന്നു നടപടി.

സംസ്ഥാനത്ത് പലയിടത്തും മറുനാടന്‍ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന തുടരുകയാണ്. തിരുവനന്തപുരത്ത് മറുനാടന്‍ മലയാളിയുടെ 2 ജീവനക്കാരുടെ വീടുകളിൽ ഇന്നെലെ രാവിലെ പൊലീസ് പരിശോധന നടന്നിരുന്നു. പട്ടത്തുള്ള ഓഫീസിൽ കൊച്ചിയിൽ നിന്നുള്ള പൊലീസ് കഴിഞ്ഞ ദിവസവും പരിശോധന നടത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com