യുവനടിയുടെ പരാതി; നടൻ അലൻസിയറിനെതിരെ കേസെടുത്ത് പൊലീസ്

എറണാകുളം ചെങ്ങമനാട് പൊലീസാണ് കേസെടുത്തത്
Police registered a case against the actor Alencier after the complaint of the young actress
യുവനടിയുടെ പരാതി നടൻ അലൻസിയറിനെതിരെ കേസെടുത്ത് പൊലീസ്
Updated on

കൊച്ചി: യുവ നടിയുടെ പരാതിയിൽ നടൻ അലൻസിയറിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്ത് പൊലീസ്. എറണാകുളം ചെങ്ങമനാട് പൊലീസാണ് കേസെടുത്തത്. മുൻപും അലൻസിയറിനെതിരെ ഇത്തരം ആരോപണങ്ങൾ ഉയർന്നിരുന്നു.

2017ൽ ബംഗ്ലൂരുവിൽ വെച്ച് നടിയോട് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. സിനിമാ സെറ്റിൽ വെച്ച് അലൻസിയർ മോശമായി പെരുമാറിയതായി നടി അടുത്തിടെ മാധ‍്യമങ്ങളോട് വെളിപെടുത്തിയിരുന്നു.

പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ലൈംഗിക അതിക്രമം നടത്തിയ വിവരം ഇടവേള ബാബുവിനെ അറിയിച്ചു. ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു ഇടവേള ബാബുവിന്‍റെ മറുപടി എന്ന് നടി വ‍്യക്തമാക്കി. അതേസമയം തെറ്റുകാരനാണെങ്കിൽ കോടതി ശിക്ഷിക്കട്ടെയെന്നായിരുന്നു അലൻസിയറിന്‍റെ മറുപടി. കേസിൽ പ്രത‍്യേക അന്വേഷണ സംഘം അന്വേഷണം നടത്തും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com