സോഷ‍്യൽ മീഡിയയിലൂടെ അപകീർത്തി പരാമർശം; അൻസിബയുടെ പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരേ കേസ്

എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്
police registered case against actress lakshmipriya on anziba hasan defamation complaint

ലക്ഷ്മിപ്രിയ, അൻസിബ

Updated on: 

കൊച്ചി: യൂട‍്യൂബിലൂടെയും മറ്റു സമൂഹമാധ‍്യമങ്ങളിലൂടെയും അപകീർത്തി പരാമർശം നടത്തിയെന്ന പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരേ കേസെടുത്തു. നടി അൻസിബയുടെ പരാതിയിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വ‍്യക്തിഹത‍്യ നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും നടിയുടെ പരാതിയിൽ‌ പറയുന്നു. ലക്ഷ്മിപ്രിയയുടെ പരാമർശങ്ങൾ തന്‍റെ വ‍്യക്തി ജീവിതത്തെയും കരിയറിനെയും പ്രതികൂലമായി ബാധിച്ചെന്നും മാനഹാനിക്ക് കാരണമാവുകയും ചെയ്തെന്നാണ് അൻസിബയുടെ പരാതിയിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട ഡിജിറ്റൽ‌ തെളിവുകൾ ശേഖരിച്ചുവരുകയാണെന്നാണ് പൊലീസ് പറയുന്നത്.

logo
Metro Vaartha
www.metrovaartha.com