ഫോൺ ചോർത്തൽ; പി.വി. അൻവറിനെതിരേ കേസെടുത്തു

ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, ടെലികമ‍്യൂണിക്കേഷൻ ആക്റ്റ് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
police registered case against p.v. anvar in phone tapping

പി.വി. അൻവർ

Updated on

മലപ്പുറം: ഫോൺ ചോർത്തലിൽ മുൻ നിലമ്പൂർ എംഎൽഎ പി.വി. അൻവറിനെതിരേ പൊലീസ് കേസെടുത്തു. ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, ടെലികമ‍്യൂണിക്കേഷൻ ആക്റ്റ് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കൊല്ലം സ്വദേശി മുരുകേഷ് നാഗേന്ദ്രന്‍റെ ഹർജിയിലാണ് ഹൈക്കോടതി നടപടി. അൻവറിനെ കേസിൽ പ്രതിചേർത്ത് കേസെടുക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് മലപ്പുറം ഗസ്റ്റ് ഹൗസിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ പൊലീസ് ഉദ‍്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ ഫോൺ കോളുകൾ ചോർത്തിയെന്ന് അൻവർ തുറന്നു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അൻവറിന്‍റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേ പരാതി നൽകിയതു മൂലം തന്‍റെ ഫോണും ചോർത്തിയിട്ടുണ്ടെന്നും അതിനാൽ അൻവറിനെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ‍്യപ്പെട്ട് മുരുഗേഷ് നാഗേന്ദ്രൻ പൊലീസിൽ പരാതി നൽകിയത്.

എന്നാൽ പൊലീസ് നടപടിയൊന്നും സ്വീകരിക്കാതെ വന്നതോടെയാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് അൻവറിനെതിരേ കേസെടുക്കാൻ ഹൈക്കോടതി പൊലീസിനോട് നിർദേശിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com