

പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീണുണ്ടായ അപകടം; കരാർ കമ്പനിക്കെതിരേ നരഹത്യാക്കുറ്റം ചുമത്തി കേസ്
ആലപ്പുഴ: അരൂർ - തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് ത്തിൽ കേസെടുത്ത് പൊലീസ്. നരഹത്യാ കുറ്റം ചുമത്തി കരാർ കമ്പനിക്കെതിരേയാണ് പൊലീസ് കേസെടുത്തത്.
ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ഡ്രൈവർ ഇരുന്നിരുന്ന ക്യാബിന്‍റെ ഭാഗത്തേക്കാണ് ഗർഡർ പതിച്ചത്. അപകടത്തിൽ പിക്കപ്പ് വാൻ പൂർണമായും തകർന്നു. രണ്ട് ഗർഡറുകളാണ് താഴെക്ക് വീണത്.
ഒന്ന് പൂർണമായും, മറ്റൊന്ന് ഭാഗികമായും വാഹനത്തിന്‍റെ മുകളിലേക്ക് പതിച്ചുവെന്നാണ് വിവരം. എരമല്ലൂർ ടോൾപ്ലാസ വരുന്ന ഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നി മാറി താഴേക്ക് പതിക്കുകയായിരുന്നു. ഗർഡർ സ്ഥാപിക്കുന്ന സമയത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നുവെന്നും, ഗർഡർ ഏകദേശം ഉറപ്പിച്ചതിന് ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത് എന്നുമാണ് നിർമാണ കമ്പനിയിലെ തൊഴിലാളികൾ പറയുന്നത്.
അപകടം നടന്ന് മൂന്ന് മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്. പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നുവെങ്കിലും ഗർഡർ മാറ്റാൻ ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം വൈകി.