കെഎസ്‌യു പ്രവർത്തകനെതിരായ വാർത്ത വ്യാജം; ദേശാഭിമാനിയെ തള്ളി പൊലീസ് റിപ്പോർട്ട്

കേരള സർവകലാശാലയുടെ ബികോം ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നായിരുന്നു അൻസിലിനെതിരായ കേസ്
അൻസിൽ ജലീൽ
അൻസിൽ ജലീൽ
Updated on

ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിൽ കെഎസ്‌യു പ്രവർത്തകന് പൊലീസിന്‍റെ ക്ലീൻ ചിറ്റ്. കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കിയെന്ന സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ വാർത്തയിൽ കഴമ്പില്ലെന്ന് കാട്ടി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ദേശാഭിമാനി വാർത്തയെ തുടർന്ന് കേരള യൂണിവേഴ്സിറ്റിക്ക് ലഭിച്ച പരാതിയിലാിരുന്നു പൊലീസ് അന്വേഷണം.

കേരള സർവകലാശാലയുടെ ബികോം ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നായിരുന്നു അൻസിലിനെതിരായ കേസ്. മുൻ എസ്എഫ്ഐ നേതാവ് വിദ്യ യുടെ ഗസ്റ്റ് അധ്യാപന നിയമനത്തിന് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്ന വിവാദം രൂക്ഷമായ സമയത്തായിരുന്നു ദേശാഭിമാനിയിൽ അൻസിലിനെതിരായ ലേഖനം വന്നത്.

ദേശാഭിമാനിയിൽ വന്ന വാർത്തയ്ക്ക് പിന്നാലെ കേരള യൂണിവേഴ്സിറ്റിയിൽ പരാതി എത്തുകയും അത് ഡിജിപിക്ക് കൈമാറുകയുമായിരുന്നു. തുടർന്ന് അന്വേഷണ ചുമതല തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകുകയുമായിരുന്നു. അന്വേഷണ പൂർത്തിയായതോടെ സർട്ടിഫിക്ക് വ്യാജമായി ഉണ്ടാക്കിയതായി കണ്ടെത്താനായിട്ടില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും പൊലീസ് കോടതിയിൽ അറിയിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com