നടൻ കൃഷ്ണകുമാറിനും മകൾ ദിയ കൃഷ്ണയ്ക്കും എതിരേ തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്

ഇവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.
Police report says there is no evidence against actor Krishnakumar and his daughter Diya Krishna

ജി. കൃഷ്ണകുമാർ | ദിയ കൃഷ്ണ

Updated on

തിരുവനന്തപുരം: ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ നടൻ കൃഷ്ണകുമാറിനും മകൾ ദിയ കൃഷ്ണയ്ക്കും എതിരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കൃഷ്ണകുമാറിന്‍റെയും ദിയയുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്.

ഇവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി വ്യാഴാഴ്ച പറയും. പരാതിക്കാരിയെ തട്ടികൊണ്ടു പോയതായി പറയുന്നതല്ലാതെ തെളിവും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ അറിയിച്ചിരിക്കുന്നത്.

എന്നാൽ, ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികള്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്കു മാറ്റി. പൊലീസ് റിപ്പോർട്ടിലെ വ്യക്തതക്കുറവ് കാരണമാണ് നടപടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com