
കൊച്ചി: കൂത്താട്ടുകുളം കൗൺസിലർ കലാ രാജുവിന്‍റെ മകനെതിരെ സിപിഎം തിരുമാറാടി ലോക്കൽ കമ്മിറ്റി അംഗം നൽകിയ പരാതി വ്യാജമെന്ന് പൊലീസ്.
കലാ രാജുവിന്‍റെ മകൻ ബാലുവിനും അവരുടെ സുഹൃത്തുക്കൾക്കും എതിരെയാണ് സിബി പൗലോസ് കേസ് നൽകിയത്, തന്നെ കൂത്താട്ടുകുളത്തെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന് സമീപത്തുവെച്ച് തന്നെ ആക്രമിച്ചെന്നായിരുന്നു സിബി പൗലോസ് നൽകിയ പരാതി.
തുടർന്ന് പരാതിയിൽ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് വ്യക്തമാകുന്നത്. സംഭവം നടന്നുവെന്ന് ആരോപിക്കുന്ന സമയം ബാലുവും സുഹൃത്തുക്കളും കൂത്താട്ടുകുളത്ത് ഉണ്ടായിരുന്നില്ലായെന്ന് പൊലീസ് കണ്ടെത്തി