ഡ്രൈവർ അർജുന്‍റെ അറസ്റ്റ്: ബാലഭാസ്ക്കറിന്‍റെ മരണവുമായി ബന്ധമില്ലെന്ന് പൊലീസ്

പെരിന്തൽമണ്ണയിൽ വ‍്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിലാണ് ബാലഭാസ്കറിന്‍റെ ഡ്രൈവർ അർജുൻ അറസ്റ്റിലായത്
Driver Arjun's arrest: Police say it has nothing to do with Balabhaskar's death
ഡ്രൈവർ അർജുന്‍റെ അറസ്റ്റ്: ബാലഭാസ്ക്കറിന്‍റെ മരണവുമായി ബന്ധമില്ലെന്ന് പൊലീസ്
Updated on

മലപ്പുറം: പെരിന്തൽമണ്ണ സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ അർജുന് വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകടമരണവുമായി ബന്ധമില്ലെന്ന് പൊലീസ്. പെരിന്തൽമണ്ണയിൽ വ‍്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിലാണ് ബാലഭാസ്കറിന്‍റെ ഡ്രൈവർ അർജുൻ അറസ്റ്റിലായത്.

വ‍്യാഴാഴ്ച രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണമാണ് അർജുനും സംഘവും തട്ടിയെടുത്തത്. കേസിൽ 13 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വർണം തട്ടിയ സംഘത്തെ ചെർപ്പുളശ്ശേരിയിലെത്തി കാറിൽ കൂട്ടിക്കൊണ്ടുപോയത് അർജുനാണെന്ന് പൊലീസ് വ‍്യക്തമാക്കിയിരുന്നു. 2.2 കിലോ സ്വർണവും വിറ്റുകിട്ടിയ പണവും പൊലീസ് പിടിച്ചെടുത്തു.

ബാലഭാസ്ക്കറിന്‍റെ അപകടമുണ്ടായപ്പോൾ കാറോടിച്ചിരുന്നത് അർജുനായിരുന്നു. അപകടത്തിൽ അർജുന്‍റെ തലയ്ക്ക് പരുക്കേറ്റിരുന്നു. സ്വർണക്കവർച്ച കേസിന് ബാലഭാസ്ക്കറിന്‍റെ അപകടമരണ കേസുമായി ബന്ധമില്ലെന്ന നിലപാടാണ് പൊലീസിന്. കഴിഞ്ഞ മാസം ഒക്‌ടോബറിലാണ് ബാലഭാസ്ക്കർ മരിച്ചിട്ട് 6 വർഷം പൂർത്തിയായത്. മരണവുമായി ബന്ധപ്പെട്ട് വലിയ സംശയങ്ങൾ ഉയർന്നിരുന്നു. സ്വർണക്കടത്തുമായി അർജുന് ബന്ധമുണ്ടെന്ന് നേരത്തേ കുടുംബവും സുഹൃത്തുകളും ആരോപിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com