ആലുവയിൽ ഡിഐജിയുടെ വാഹനത്തിന് മാർഗ തടസം സൃഷ്ടിച്ച ബൈക്ക് യാത്രികരെ തേടി പൊലീസ്

പൊലീസ് നഗരത്തിലെ വിവിധ സിസിടിവി ദൃശ്യം പരിശോധിച്ച് ബൈക്കിന്‍റെ നമ്പർ കണ്ടെത്തിയെങ്കിലും, അതിൽ സഞ്ചരിച്ചവരെ കണ്ടെത്താനായിട്ടില്ല
Police searching for bikers who obstructed DIGs vehicle in Aluva

ആലുവയിൽ ഡിഐജിയുടെ വാഹനത്തിന് തടസം സൃഷ്ടിച്ച ബൈക്ക് യാത്രികരെ തേടി പൊലീസ്

file image

Updated on

ആലുവ: ആലുവയിൽ ഡിഐജിയുടെ വാഹനത്തിന് മാർഗ തടസം ഉണ്ടാക്കിയ ബൈക്ക് യാത്രികരെ തേടി പൊലീസ്. തിങ്കളാഴ്ച രാവിലെ 9 മണിയോടെ ആലുവ ബൈപ്പാസ് റോഡിലൂടെ സഞ്ചരിച്ച ഡിഐജിയുടെ വാഹനത്തിന് മുന്നിലൂടെ മൂവർ സംഘം സഞ്ചരിച്ച ബൈക്കാണ് പൊലീസ് വാഹനം കടത്തിവിടാതെ മാർഗതടസം സൃഷ്ടിച്ചത്.

ഉടനടി പൊലീസ് നഗരത്തിലെ വിവിധ സിസിടിവി ദൃശ്യം പരിശോധിച്ച് ബൈക്കിന്‍റെ നമ്പർ കണ്ടെത്തിയെങ്കിലും, അതിൽ സഞ്ചരിച്ചവരെ കണ്ടെത്താനായിട്ടില്ല. ഡിഐജിയുടെ നിർദേശപ്രകാരം ബൈക്ക് ഉടമയ്ക്കും അതിൽ സഞ്ചരിച്ചവർക്കെതിരേ കേസെടുത്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com