ജി. സുധാകരന്‍റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി

പുന്നപ്ര പൊലീസിനാണ് സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്
police security for g. sudhakaran house
ജി. സുധാകരൻ
Updated on: 

അമ്പലപ്പുഴ: 60 വർഷം നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് പ്രഖ‍്യാപിച്ച ജി. സുധാകരനെതിരേ സൈബർ ഇടങ്ങളിൽ സിപിഎം വിമർശനം ശക്തമാക്കിയ പശ്ചാത്തലത്തിൽ സുധാകരന്‍റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

പുന്നപ്ര പൊലീസിനാണ് സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്. സുധാകരന്‍റെ വീടിന് സമീപത്ത് പ്രതിഷേധ ബാനർ സ്ഥാപിച്ചിട്ടുണ്ട്. കുലം കുത്തികളെ കാലം വർഗ വഞ്ചകൻ എന്ന് വിളിക്കും എന്നാണ് ബാനറിലുള്ളത്. ഭഗവതിക്കൽ സഖാക്കൾ എന്ന പേരിലാണ് ബാനർ വച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com