സുൽത്താൻ ബത്തേരിയിൽ നിന്ന് രണ്ടായിരത്തിലധികം ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്തു

വോട്ടര്‍മാരെ സ്വാധീനിക്കാനായി കിറ്റുകള്‍ കൊണ്ടുപോകുന്നതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് വാഹനം പരിശോധിച്ചത്
സുൽത്താൻ ബത്തേരിയിൽ നിന്നും പിടിച്ചെടുത്ത ഭക്ഷ്യകിറ്റുകൾ
സുൽത്താൻ ബത്തേരിയിൽ നിന്നും പിടിച്ചെടുത്ത ഭക്ഷ്യകിറ്റുകൾ
Updated on

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരിയിൽനിന്നും രണ്ടായിരത്തോളം ഭക്ഷ്യകിറ്റുകൾ പിടികൂടി. ചരക്കു വാഹനത്തിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്ന കിറ്റുകളാണ് പൊലീസ് പിടിച്ചെടുത്തത്. ഇത് വോട്ടർമാർക്ക് വിതരണം ചെയ്യാനായി എത്തിച്ചതാണെന്നാണ് സംശയം.

വോട്ടര്‍മാരെ സ്വാധീനിക്കാനായി കിറ്റുകള്‍ കൊണ്ടുപോകുന്നതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് വാഹനം പരിശോധിച്ചത്. ചുള്ളിയോട് ഭാഗത്തേക്കാണ് കിറ്റുകൾ കൊണ്ടുപോവുന്നതെന്നാണ് വിവരം ലബിച്ചത്. ഒരാള്‍ കിറ്റ് ബുക്കുചെയ്യുകയായിരുന്നെന്നും ഫോണിലൂടെ ആവശ്യപ്പെട്ടതനുസരിച്ചാണ് കിറ്റ് വാഹനത്തില്‍ കയറ്റിയതെന്നുമാണ് ഡ്രൈവര്‍ പറഞ്ഞതെന്ന് പോലീസ് അറിയിച്ചു.

സുല്‍ത്താന്‍ബത്തേരി ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ പിടികൂടിയത്. കിറ്റുകള്‍ തിരഞ്ഞെടുപ്പ് ഫ്‌ലയിങ് സ്‌ക്വാഡിന് കൈമാറി. കൂടുതൽ വിവരങ്ങൾ ശേഖരിച്ച് തുടർനടപടിയിലേക്ക് കടക്കുമെന്ന് ജില്ലാ കലക്‌ടറായ രേണു രാജ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com