നിയസഭയിലുണ്ടായ സംഘർഷക്കേസിൽ തെളിവ് ശേഖരിക്കാൻ അനുമതി തേടി പൊലീസ്

തിങ്കാളാഴ്ച സ്പീക്കർ എ എൻ ഷംസീറുമായി കൂടിയാലോചിച്ചശേഷമാകും പൊലീസിന് അനുമതി നൽകുന്നതിൽ തീരുമാനമെടുക്കുക
നിയസഭയിലുണ്ടായ സംഘർഷക്കേസിൽ തെളിവ് ശേഖരിക്കാൻ അനുമതി തേടി പൊലീസ്
Updated on

തിരുവനന്തപുരം: നിയസഭയിലുണ്ടായ സംഘർഷത്തിൽ അന്വേഷണ നടപടികൾ വേഗത്തിലാക്കി പൊലീസ്. നിയമസഭാ മന്ദിരത്തിനുള്ളിൽ കയറി തെളിവ് ശേഖരിക്കാൻ അനുവാദം തേടി പൊലീസ് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകി. പരാതി നൽകിയവരുടേയും, ആരോപണവിധേയരായ എംഎൽഎമാരുടെയും വാച്ച് ആന്‍റ് വാർഡ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുടെ മൊഴി എടുക്കാനും അനുമതി തേടിയിട്ടുണ്ട്.

തിങ്കാളാഴ്ച സ്പീക്കർ എ എൻ ഷംസീറുമായി കൂടിയാലോചിച്ചശേഷമാകും പൊലീസിന് അനുമതി നൽകുന്നതിൽ തീരുമാനമെടുക്കുക. അതേസമയം സഭാസമ്മേളനം തിങ്കാളാഴ്ച പുനരാംരംഭിക്കും. സഭയിലുണ്ടായ പ്രശ്നങ്ങളെ ലഘൂകരിക്കാൻ കെ രാധാകൃഷ്ണൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഓഫീസിലെത്തി കണ്ടിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com