വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധം; വധശ്രമം ഒഴിവാക്കി, കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു

കൊല്ലണമെന്ന് ഉദ്ദേശത്തോടെയുള്ള വധശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ ഗുരുതരവകുപ്പുകളാണ് ഒഴിവാക്കിയിരിക്കുന്നത്
police submits chargesheet in case related to protest against veena george

മുൻ മന്ത്രി വീണാ ജോർജ്

Updated on

കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി പൊലീസ് റിപ്പോർട്ട്. കോടതിയിൽ ബുധനാഴ്ച സമർപ്പിച്ച കുറ്റപത്രത്തിലാണ് ഈ വകുപ്പുകൾ ഒഴിവാക്കിയിരിക്കുന്നത്.

കൊല്ലണമെന്ന് ഉദ്ദേശത്തോടെയുള്ള വധശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ ഗുരുതരവകുപ്പുകളാണ് ഒഴിവാക്കിയിരിക്കുന്നത്.

കണ്ണൂർ‌ റെയിൽവേ സ്റ്റേഷനിൽ ഫെബ്രുവരി 25നാണ് കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ‍്യമന്ത്രി വീണാ ജോർജിന് കഴുത്തിന് പരുക്കേറ്റത്. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരുക്കേറ്റിരുന്നത്.

logo
Metro Vaartha
www.metrovaartha.com