രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

കേസ് രജിസ്റ്റർ ചെയ്ത് നാലു മാസം പൂർത്തിയാകുമ്പോളാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്
police submitted preliminary chargesheet in rape case against ex palakkad mla rahul mamkootathil

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

തിരുവനന്തപുരം: മുൻ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ പ്രത‍്യേക അന്വേഷണ സംഘം പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗം, മാനസിക, ശാരീരിക പീഡനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് നാലു മാസം പൂർത്തിയാകുമ്പോളാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

യുവതിയെ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന കുറ്റവും രാഹുലിനെതിരേ ചുമത്തിയിട്ടുണ്ട്. രാസ പരിശോധനാ ഫലം ലഭിച്ച ശേഷം കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് എസ്ഐടി വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com