മുഖ്യമന്ത്രി പത്തനംതിട്ടയിൽ; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലീസ്

ഡിവൈഎസ്പി നന്ദകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയത്
police take youth congress workers in preventive detention for cm programme

മുഖ്യമന്ത്രി പത്തനംതിട്ടയിൽ; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലീസ്

file image

Updated on

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ പത്തനംതിട്ട ജില്ലയിലെ പരിപാടികൾ തുടരുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. രണ്ടാം പിണറായി സർക്കാരിന്‍റെ നാലാം വാർഷിക ആഘോഷത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രി പത്തനംതിട്ട‍യിൽ തുടരുന്നത്.

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അൻസാർ മുഹമ്മദിനെയും, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് നെജു മെഴുവേലിയെയും, കുമ്പഴ മണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് റാഫിയെയുമാണ് കരുതല് തടങ്കലിലാക്കിയത്. ഡിവൈഎസ്പി നന്ദകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com