കൊടി സുനി മദ്യപിച്ചതിനു കേസില്ല; പരാതിയുമായി കെഎസ്‌യു

മദ്യപാനത്തിന് പൊലീസ് കാവല്‍ നിന്നെന്ന് കണ്ടെത്തിയതോടെ രണ്ട് പൊലീസുകാർക്കെതിരേ നടപടി എടുത്തിരുന്നു.
Police will not file a case in Kodi Suni's drunkenness case; KSU files complaint
കൊടി സുനിFile photo
Updated on

കണ്ണൂർ: കൊടി സുനിയും സംഘവും പൊലീസിന്‍റെ സാന്നിധ്യത്തിൽ മദ്യപിച്ച സംഭവത്തിൽ കേസെടുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി കെഎസ്‌യു. സാധാരണക്കാർക്കില്ലാത്ത എന്ത് പ്രത്യേക്തയാണ് കൊടി സുനിക്കുളളതെന്ന് പൊലീസ് വ്യക്തമാക്കണമെന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി പരാതിയിൽ ആവശ്യപ്പെടുന്നു.

കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും, മദ്യപാനത്തിന് പൊലീസ് കാവല്‍ നിന്നെന്ന് കണ്ടെത്തിയതോടെ രണ്ട് പൊലീസുകാർക്കെതിരേ നടപടി എടുക്കുകയും ചെയ്തിരുന്നു. എന്നാൽ, സുനിക്കെതിരേ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയാറായിരുന്നില്ല.

കൊടി സുനിക്കെതിരേ ആര്‍ക്കും പരാതിയില്ല, സ്വമേധയാ കേസെടുക്കാന്‍ തെളിവില്ല, കഴിച്ചത് മദ്യമാണെന്നു തെളിയിക്കാനാവാത്ത കേസ് നിലനില്‍ക്കില്ല എന്നിങ്ങനെയുളള വാദങ്ങളാണ് പൊലീസ് മുന്നോട്ട് വച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com