കെപിസിസി രാഷ്ട്രീയ കാര്യ സമിതി പുനഃസംഘടിപ്പിച്ചു; രാജിവച്ച വി.എം. സുധീരനടക്കം പട്ടികയിൽ

ചെറിയാൻ ഫിലിപ്പ്, ശശി തരൂർ തുടങ്ങിയവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്
VM Sudheeran
VM Sudheeranfile

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യ സമിതി ഹൈക്കമാൻഡ് പുനഃസംഘടിപ്പിച്ചു. 23 ൽ നിന്നും 36 അംഗങ്ങളായാണ് സമിതി പുനഃക്രമീകരിച്ചിരിക്കുന്നത്. സ്ത്രീ പ്രാതിനിധ്യവും വർപ്പിച്ചിട്ടുണ്ട്.

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആര്യാടൻ മുഹമ്മദ് പാർട്ടി വിട്ട കെ.വി. തോമസ്, പി.സി. ചാക്കോ എന്നിവരെ ഒഴിവാക്കി. നേരത്തേ രാജിവെച്ച വി.എം സുധീരൻ വീണ്ടും രാഷ്ട്രീയ കാര്യ സമിതിയിൽ ഇടംപിടിച്ചു. ചെറിയാൻ ഫിലിപ്പ്, ശശി തരൂർ തുടങ്ങിയവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

ഷാനിമോൾ ഉസ്മാൻ, പദ്മജ വേണു ഗോപാൽ, ബിന്ദു കൃഷ്ണ, പി.കെ. ജയലക്ഷ്മി എന്നിവരാണ് വനിതാ പ്രതിനിധികളായി ഉള്ളത്. നേരത്തെ ഷാനിമോള്‍ ഉസ്മാന്‍ മാത്രമായിരുന്നു സമിതിയിലെ ഏക വനിതാ സാന്നിധ്യം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com