ജലനിരപ്പ് ഉയർന്നു; പൊന്മുടി അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നു

പന്നിയാർ പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്
Representative Image
Representative Image

ഇടുക്കി: ഇടുക്കി പൊന്മുടി അണക്കെട്ടിന്‍റെ മൂന്നു ഷട്ടറുകൾ 10 സെന്‍റിമീറ്റർ വീതം ഉയർത്തി. ജല നിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഷട്ടറുകൾ തുറന്നത്. പന്നിയാർ പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴയെതുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവൽ ആയ 706. 50 മീറ്റർ കടന്ന സാഹചര്യത്തിലാണ് വെള്ളം തുറന്നു വിട്ടത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com