പൊൻമുടിയിൽ മണ്ണിടിച്ചിൽ, ഇക്കോ ടൂറിസം കേന്ദ്രം അടച്ചു; നെല്ലിയാമ്പതിയിലും പ്രവേശനമില്ല

കൊല്ലം ജില്ലയിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലും സഞ്ചാരികൾക്ക് പ്രവേശനമുണ്ടാവില്ല
ponmudi eco tourism center closed because of landslide

പൊൻമുടിയിൽ മണ്ണിടിച്ചിൽ, ഇക്കോ ടൂറിസം കേന്ദ്രം അടച്ചു; നെല്ലിയാമ്പതിയിലും പ്രവേശനമില്ല

Updated on

തിരുവനന്തപുരം: ശക്തമായ മഴയിൽ പൊൻമുടിയിൽ മണ്ണിടിച്ചിൽ. കല്ലാർ- പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്തായി ഇടിയകോവിലിന് സമീപത്തുമാണ് മണ്ണിടിച്ചിലുണ്ടായത്. തുടർന്ന് പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. രാത്രിയിൽ ശക്തമായ മഴയാണ് പ്രദേശത്തുണ്ടായത്. ഗതാഗതം തടസപ്പെട്ടു.

അതിനിടെ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് നെല്ലിയാമ്പതിയും അടച്ചതായി അധികൃതർ അറിയിച്ചു. ശനി, ഞായർ ദിവസങ്ങളിൽ വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. കൊല്ലം ജില്ലയിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലും സഞ്ചാരികൾക്ക് പ്രവേശനമുണ്ടാവില്ല.

logo
Metro Vaartha
www.metrovaartha.com