പൊന്നമ്പല മേട്ടിലെ അനധികൃത പൂജ: ഒരാൾ കൂടി അറസ്റ്റിൽ

വനത്തിനുള്ളിൽ അതിക്രമിച്ച് കടന്നുവരുടെ കൂട്ടത്തിൽ ചന്ദ്രശേഖരനും ഒപ്പം ഉണ്ടായിരുന്നു
പൊന്നമ്പല മേട്ടിലെ അനധികൃത പൂജ: ഒരാൾ കൂടി അറസ്റ്റിൽ

പത്തനംതിട്ട : പൊന്നമ്പല മേട്ടിൽ അനധികൃത പൂജ നടത്തിയ കേസിൽ ഒരാളെ കൂടി വനം വകുപ്പ് അറസ്റ്റ് ചെയ്തു. കുമളി ആനവിലാസം അയ്യപ്പൻ കോവിൽ സ്വദേശി കണ്ണൻ എന്നു വിളിക്കുന്ന ചന്ദ്രശേഖർ ആണ് അറസ്റ്റിലായത്.

ഇടനിലക്കാരനായ പ്രവർത്തിച്ച ചന്ദ്രശേഖരനാണ് പൂജ നടത്തിയ ആളുകളെ നേരത്തെ അറസ്റ്റിലായ വനവികസന കോർപ്പറേഷനിലെ ഉദ്യോഗസ്ഥരുമായി പരിചയപ്പെടുത്തിയത്. വനത്തിനുള്ളിൽ അതിക്രമിച്ച് കടന്നുവരുടെ കൂട്ടത്തിൽ ചന്ദ്രശേഖരനും ഒപ്പം ഉണ്ടായിരുന്നു. ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ കെ ജയപ്രകാശിന്റെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com