പൂജവയ്പ്: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് 11ന് അവധി

10ന് വൈകീട്ടാണ് ഇത്തവണ പൂജവയ്പ്
pooja holiday 11 for schools in the state
പൂജവയ്പ്: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് 11ന് അവധിRepresentative image
Updated on

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ - എയ്ഡഡ് - അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ മാസം11ന് കൂടി അവധി അനുവദിച്ചു.​ പൂജ അവധിയുടെ ഭാഗമായാണ് അവധി അനുവദിച്ചിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്റർ അറിയിച്ചു.​

ഇത്തവണ 10ന് ​വൈകുന്നേരമാണ് പൂജവയ്പ്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക. 11, 12 തീയതികളിൽ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് പൂജ എടുക്കുന്നത്.​

ഈ ​സാഹചര്യത്തിൽ 11നു കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അവധി അനുവദിച്ചു തീരു​മാനമെടുത്തത്.

Trending

No stories found.

Latest News

No stories found.