പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യ ചെയ്തത് കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാൾ

തൂങ്ങി മരിച്ചത് ശുചിമുറിയിൽ
poojapura jailer comitted suicide

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ തൂങ്ങി മരിച്ച നിലയിൽ

Updated on

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശി ഹരിദാസ്(63) നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വെള്ളിയാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. കൊലക്കേസിൽ ജീവപര്യന്തം തടവിൽ കഴിഞ്ഞിരുന്നയാളാണ് ഹരിദാസ്. ജയിലിനകത്ത് കാർപ്പെന്‍ററി യൂണിറ്റിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്.

ഇവിടേക്ക് പ്ലൈവുഡ് കെട്ടി കൊണ്ടുവന്ന കയർ ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

ഹരിദാസിനൊപ്പം കാർപ്പെന്‍ററി യൂണിറ്റിൽ ഉണ്ടായിരുന്നയാൾ ശുചിമുറി ഉപയോഗിക്കാനായി എത്തിയപ്പോഴാണ് ഹരിദാസിനെ തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് ജയിലധികൃതരെ വിവരം അറിയിച്ചു. ജയിൽ ജീവനക്കാർ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com