കെ. മുരളീധരനെ തോൽപ്പിച്ചത് പൂരമല്ലെന്ന് കെപിസിസി ഉപസമിതി റിപ്പോർട്ട്

ലോക്സഭാ തോൽവിയെക്കുറിച്ച് പഠിക്കാൻ കെപിസിസി നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്
pooram controversy is not the reason for muralidharans defeat kpcc sub committee report
കെ. മുരളീധരന്‍
Updated on

തൃശൂർ: തൃശൂരിലെ കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരന്‍റെ തോൽവിക്ക് കാരണം പൂരം വിവാദമല്ലെന്ന് കെപിസിസി ഉപസമിതി റിപ്പോർട്ട്. ലോക്സഭാ തോൽവിയെക്കുറിച്ച് പഠിക്കാൻ കെപിസിസി നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. പൂരം വിവാദത്തിനു പിന്നാൽ സിപിഎം-ബിജെപി അന്തർധാരയെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, കെപിസിസി ഉപസമിതിയുടെ റിപ്പോർട്ട് സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. എന്നാൽ ഈ റിപ്പോർട്ട് വി.ഡി. സതീശൻ അംഗീകരിക്കില്ലെന്നും ഈ റിപ്പോർട്ട് അംഗീകരിക്കുകയാണെങ്കിൽ പൂരം കലക്കിയാണ് സുരേഷ് ഗോപി ജയിച്ചതെന്ന സതീശന്‍റെ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.