പൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പ്: ദേവസ്വം നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കാനാകില്ലെന്ന് കോടതി

ഹൈക്കോടതി കോടതിയലക്ഷ്യ നടപടികൾ തുടങ്ങി
Highcourt amendment on elephant guidelines in festival seasons
പൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പ്: ദേവസ്വം നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കാനാകില്ലെന്ന് കോടതിfile image
Updated on

കൊച്ചി: കോടതി നിർദേശങ്ങൾ ലംഘിച്ച് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആന എഴുന്നള്ളിപ്പ് നടത്തിയ സംഭവത്തിൽ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികൾ തുടങ്ങി. ആനയെഴുന്നള്ളിപ്പ് നടത്തിയത് കോടതിയലക്ഷ്യമാണെന്നും ദേവസ്വം ഓഫീസര്‍ നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി അറിയിച്ചു.

ദേവസ്വം ഓഫീസർ അടക്കമുളളവർക്ക് നോട്ടീസ് അയക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഇതിൽ നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ ദേവസ്വം ഓഫീസറോട് നിര്‍ദേശിച്ചു. ബുധനാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായ ദേവസ്വം ഓഫീസര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

മാര്‍ഗനിര്‍ദേശങ്ങള്‍ ധിക്കരിക്കാന്‍ ആരാണ് പറഞ്ഞുതന്നെതെന്നും ഉത്തരവ് ധിക്കരിച്ച് ഭക്തര്‍ പയുന്നതുപോലെയാണോ ചെയ്യേണ്ടതെന്നും കോടതി ചോദിച്ചു. ഹൈക്കോടതി പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ പാലിക്കാതിരിക്കാൻ മന:പൂർവമായ ശ്രമമുണ്ടായെന്ന് കരുതേണ്ടിത് എന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍നമ്പ്യാര്‍, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.

ഇത് അംഗീകരിക്കാനാകില്ല എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. മറ്റൊരു സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു. 3 മീറ്റര്‍ ദൂരപരിധി പാലിക്കാതെ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ 15 ആനകളെ എഴുന്നള്ളിച്ചതിന് വനം വകുപ്പ് നേരത്തെ കേസെടുത്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com