പോപ്പുലർ ഫ്രണ്ട് കേസ്; കണ്ണൂർ സ്വദേശിയെ പിടികൂടി എൻഐഎ

ദീർഘകാലമായി ഒളിവിലായിരുന്നു കേസിലെ അൻപത്തിയൊൻപതാം പ്രതിയായ ജാഫർ
NIA-Representative Image
NIA-Representative Image

കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിൽ ദേശീയ അന്വേഷണ ഏജൻസി തെരഞ്ഞിരുന്ന കണ്ണൂർ സ്വദേശി അറസ്റ്റിൽ. ജാഫർ എന്ന കണ്ണൂരിലെ വീട്ടിൽ നിന്ന് എൻഐഎയുടെ പിടിയിലായത്. പോപ്പുലർ ഫ്രണ്ടിന്‍റെ ആയുധ പരിശീലകൻ എന്ന നിലയിലാണ് ഇയാൾ അറിയപ്പെട്ടിരുന്നതെന്ന് എൻഐഎ പറയുന്നു.

ദീർഘകാലമായി ഒളിവിലായിരുന്നു കേസിലെ അൻപത്തിയൊൻപതാം പ്രതിയായ ജാഫർ. 2047 ൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരുന്നതിനായി ഗൂഢാലോചന നടത്തിയെന്നാണ് ഇയാൾക്കെതിരായ പ്രധാന ആരോപണം. ഇതിനായി തീവ്രവാദ സംഘടനകളുമായി ബന്ധം പുലർത്തിയെന്നും എൻഐഎ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com