'പഠിക്കാൻ' ക്ലാസ്മുറിയിലേക്ക് ഓടിക്കയറി മുള്ളൻപന്നി; ഒടുവിൽ ടോയിലറ്റിൽ പൂട്ടിയിട്ട് ഹെഡ്മിസ്ട്രസ്

ഏകദേശം നാല് വയസുപ്രായമുള്ള മുള്ളൻ പന്നിയാണ് കൂട്ടിലായതെന്നാണ് പ്രാഥമിക വിലയിരുത്തൽ
'പഠിക്കാൻ' ക്ലാസ്മുറിയിലേക്ക് ഓടിക്കയറി മുള്ളൻപന്നി; ഒടുവിൽ ടോയിലറ്റിൽ പൂട്ടിയിട്ട് ഹെഡ്മിസ്ട്രസ്
Updated on

തിരുവനന്തപുരം: ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ മുള്ളൻ പന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കഠിനംകുളം ഗവൺമെന്‍റ് എൽ പി സ്കൂളിലാണ് സംഭവം. അധ്യാപകരും വിദ്യാർഥികളും ക്ലാസ്മുറിയിൽ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

ഉച്ചയോടെയാണ് മുള്ളൻ പന്നി ക്ലാസിലേക്ക് ഓടിക്കയറിയത്. സ്കൂളിൽ പൊതുപരിപാടികൾ നടക്കുന്നതിനാൽ എല്ലാവരും ഓഡിറ്റോറിയത്തിലായിരുന്നു. സ്കൂളിലെ ക്ലാസ് മുറിയിൽ നിന്ന് വിദ്യാർഥിനികളുടെ ശുചുമുറിയിലേക്ക് ഓടിക്കയറിയ മുള്ളൻപന്നിയെ, സ്കൂൾ ഹെഡ്മിസ്ട്രസാണ് അവിടെ നിന്നും പുറത്തുപോകാതെ പൂട്ടിയിട്ടത്. പിന്നാലെ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ മുള്ളൻ പന്നിയെ കൂട്ടിലാക്കി. ഏകദേശം നാല് വയസുപ്രായമുള്ള താണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പാലോട് റേഞ്ചിലെ കാട്ടിൽ തുറന്നുവിടാനാണ് തീരുമാനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com