കർക്കിടക വാവ് ദിനത്തിൽ പന്നിയിറച്ചി ചലഞ്ചുമായി സിപിഎം

ഒരിടത്ത് വിശ്വാസികൾക്ക് കൈതാങ്ങ്, മറ്റൊരിടത്ത് പന്നിയിറച്ചി ചലഞ്ച് ഇതിലെ അനൗചിത്യമാണ് ആളുകൾ ചർച്ചയാക്കിയത്
pork challenge on karkidaka vavu cpm kannur

കർക്കിടക വാവ് ദിനത്തിൽ പന്നിയിറച്ചി ചലഞ്ചുമായി സിപിഎം

file image

Updated on

കണ്ണൂർ: സിപിഎമ്മിന്‍റെ നിയന്ത്രണത്തിലുള്ള 2 സംഘടനകൾ കർക്കിടകവാവ് ദിനത്തിൽ വ്യത്യസ്ത പരിപാടികളുമായി രംഗത്ത്. ഒന്ന് പയ്യമ്പലത്തെ വിശ്വാസികൾക്കുള്ള കൈതങ്ങാണ്. രണ്ടാമത്തേത് പന്നിയിറച്ചി ചലഞ്ച്.

പിതൃതർപ്പണത്തിന് പയ്യമ്പലത്തെത്തുന്ന വിശ്വാസികൾക്കായി സിപിഎമ്മിന്‍റെ സാന്ത്വന പരിചരണ വിഭാഗമായ ഐആർപിസിയാണ് സൗകര്യമൊരുക്കുന്നത്. ലഘു ഭക്ഷണം, ആംബുലൻസ് സൗകര്യം, വൈദ്യസഹായം എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. സിപിഎം വിശ്വാസികൾക്കെതിരല്ലെന്ന് കാണിക്കാൻ മുൻപും പാർട്ടി ഇത്തരം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിനിടയിൽ എന്തിനാണ് പന്നിയിറച്ചി ചലഞ്ച് എന്നതാണ് ചോദ്യം.

സിപിഎം നിയന്ത്രണത്തിലുള്ള കരവൂർ എകെജി വായനശാല ആൻഡ് ഗ്രന്ഥാലയമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഓണാഘോഷങ്ങളുടെ ഭാഗമായാണ് പന്നിയിറച്ചി ചലഞ്ച്. എന്നാലിത് കർക്കിടക വാവ് ദിനത്തിലാണ് നടത്തുക എന്ന് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. എല്ലാ വർഷവും നടത്തുന്ന പൂക്കള മത്സരത്തിന് പരമാണിതെന്നും വ്യക്തമാക്കുന്നുയ 370 രൂപയ്ക്കാണ് പന്നിയിറച്ചി വിൽക്കുക. പിതൃതർപ്പണവുമായി യാതൊരു ബന്ധവുമില്ലാത്ത പന്നിയിറച്ച് അന്നേ ദിവസം തന്നെ വിൽക്കുന്നതിന്‍റെ അനൗചിത്യമാണ് ആളുകൾ ചർച്ച ചെയ്യുന്നത്.

logo
Metro Vaartha
www.metrovaartha.com