
ആലപ്പുഴ: പുന്നമട കായലിലെ ഹൗസ് ബോട്ടുകളിൽ പോർട്ട് സർവേയറുടെ നേതൃത്വത്തിൽ പരിശോധന. ടൂറിസം പൊലീസിന്‍റെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്. ഹൗസ് ബോട്ടുകളിലെ സുരക്ഷാ മുൻകരുതലുകൾ, ലൈസൻസ് എന്നിവയാണ് പ്രധാനമായി പരിശോധിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 25 ഹൗസ് ബോട്ടുകളിൽ പരിശോധന നടത്തിയിരുന്നു.