പോർട്ട്ഫോളിയോ 2024 ബ്രോഷർ മോഹൻലാൽ പ്രകാശനം ചെയ്തു

ജനുവരി 24 മുതൽ 26 വരെ ദർബാർ ഹാൾ ആർട്ട്‌ ഗ്യാലറിയിലാണ്‌ പ്രദർശനം
പോർട്ട്ഫോളിയോ 2024 ബ്രോഷർ മോഹൻലാൽ പ്രകാശനം ചെയ്തു

കൊച്ചി: കൊച്ചിയിലെ ന്യൂസ്‌ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്‌മയായ കൊച്ചി ഫോട്ടോ ജേണലിസ്‌റ്റ്‌സ്‌ ഫോറം സംഘടിപ്പിക്കുന്ന 26ാമത്‌ ഫോട്ടോ പ്രദർശനം ‘പോർട്ട്‌ഫോളിയോ 2024’ ന്റെ ബ്രോഷർ ട്രാവൻകൂർ കോർട്ട്‌ ഹോട്ടലിൽ നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ പ്രകാശനം ചെയ്‌തു. ഫോട്ടോ ജേർണലിസ്റ്റ് ഫോറം കൺവീനർ മനു വിശ്വനാഥ്, ട്രഷറർ മനു ഷെല്ലി, ജോയിന്റ് കൺവീനർ വി ശിവറാം, ബ്രില്യൻ ചാൾസ്, ബൈജു കൊടുവള്ളി, സിദ്ദിഖുൾ അക്ബർ, മനു ജോഷ്വാൻ എന്നിവർ ചടങ്ങിൽപങ്കെടുത്തു.

ജനുവരി 24 മുതൽ 26 വരെ ദർബാർ ഹാൾ ആർട്ട്‌ ഗ്യാലറിയിലാണ്‌ പ്രദർശനം. 2022 ജനുവരി മുതൽ 2023 ഡിസംബർ വരെ കൊച്ചിയിലെ വിവിധ പത്ര മാധ്യമങ്ങളിൽ ജോലിചെയ്യുന്ന 33 ഫോട്ടോഗ്രാഫർമാർ പകർത്തിയ അറുപത്തിയഞ്ചോളം ചിത്രങ്ങളാണ്‌ പ്രദർശനത്തിലുള്ളത്‌.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com