

സംസ്ഥാനത്ത് കനത്ത മഴ തുടരും; ഓഗസ്റ്റ് 2ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്
file image
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഓഗസ്റ്റ് 2ന് ( ഞായറാഴ്ച) കേരളത്തിൽ കനത്ത മഴയ്ക്കുള്ള സാധ‍്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഇതേത്തുടർന്ന് 12 ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ‍്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ‍്യാപിച്ചത്.
മഴയ്ക്കു പുറമെ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനുള്ള സാധ‍്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. അതേസമയം, സംസ്ഥാനത്തെ മഴക്കെടുതിയിൽ 8 പേർക്കാണ് ജീവൻ നഷ്ടമായത്. രാത്രി പെയ്ത മഴയിൽ വ‍്യാപക നാശനഷ്ടമാണ് ഇടുക്കി, കോഴിക്കോട് ജില്ലയിലുണ്ടായത്.