താമര ബിന്ദു; കൊല്ലത്ത് ബിന്ദു കൃഷ്ണക്കെതിരേ പോസ്റ്റർ

പോസ്റ്ററിന് പിന്നിൽ കോൺഗ്രസുകാരല്ല
കൊല്ലത്ത് ബിന്ദു കൃഷ്ണക്കെതിരേ പോസ്റ്റർ

ബിന്ദു കൃഷ്ണക്കെതിരേ പതിപ്പിച്ച പോസ്റ്റർ

Updated on

കൊല്ലം: കൊല്ലത്ത് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണക്കെതിരേ പോസ്റ്റർ. ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്റർ പതിച്ചിട്ടുളളത്. താമര ബിന്ദു, നിങ്ങൾ ബിജെപി ഏജന്‍റ് ആണോയെന്നാണ് പോസ്റ്ററിൽ ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

എൻഎസ്എസ് താലൂക്ക് യൂണിയൻ ആധിക്കാട് ഗിരീഷിന് കൊല്ലൂർവിള വിറ്റത് ബിന്ദു കൃഷ്ണ ആണെന്നും, ഇവരുടെ ബിസിനസ് പാർട്ണർക്ക് നൽകാനുളളതല്ല ഈ സീറ്റെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. പോസ്റ്ററിന് മറുപടിയുമായി ബിന്ദു കൃഷ്ണ രംഗത്തെത്തി. സ്ഥാനാർഥി നിർണയം സുതാര്യമായിരുന്നുവെന്നും, ഇടപെട്ടില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. പോസ്റ്ററിന് പിന്നിൽ എതിർപക്ഷത്തുളളവരാണെന്നും കോൺഗ്രസുകാർക്ക് ഇതിൽ പങ്കില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com