
റിജാസ് എം. ഷീബ സൈദീഖ്
കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിന് അറസ്റ്റിലായ സ്വതന്ത്ര മാധ‍്യമപ്രവർത്തകനും ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് പ്രവർത്തകനുമായ റിജാസിന്‍റെ വീട്ടിൽ നിന്ന് പെൻ ഡ്രൈവുകളും ഫോണുകളും പുസ്തകങ്ങളും മഹാരാഷ്ട്ര എടിഎസ് പിടിച്ചെടുത്തു.
കൊച്ചിയിൽ റിജാസിനെതിരേയുള്ള കേസിന്‍റെ വിശദാംശങ്ങളും മഹാരാഷ്ട്ര പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊച്ചിയിൽ നടത്തിയ, 'കശ്മീരി ആകുന്നത് കുറ്റകരമല്ല' എന്ന പരിപാടിയിൽ പങ്കെടുത്തതിനായിരുന്നു റിജാസിനെതിരേ കേസെടുത്തത്. മേയ് 13 വരെ റിജാസിനെ പൊലീസ് കസ്റ്റഡിയിൽസ വിട്ടിരിക്കുകയാണ്.