

മുല്ലപ്പള്ളിക്കെതിരേ അഴിയൂരിൽ വ്യാപക പോസ്റ്റർ
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കം സജീവമാക്കുന്നതിനിടെ അഴിയൂരിൽ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ പോസ്റ്ററുകൾ. അഴിയൂർ, മുക്കാളി, കുഞ്ഞിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
വരുന്ന തെരഞ്ഞെടുപ്പിൽ നാദാപുരത്ത് മുല്ലപ്പള്ളി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പോസ്റ്ററുകൾ ഉയർന്നിരിക്കുന്നത്.
രണ്ട് തവണ കേന്ദ്രമന്ത്രിയും ഏഴ് തവണ എംപിയുമായ 82 കാരനായ മുല്ലപ്പള്ളി ഇനി വിശ്രമ ജീവിതം നയിക്കട്ടെയെന്നാണ് സേവ് കോൺഗ്രസിന്‍റെ പേരിലുള്ള പോസ്റ്ററിലുള്ളത്. അതേസമയം തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന നിലപാടിന് യാതൊരു മാറ്റവുമില്ലെന്ന് മുതിർന്ന നേതാവ് വി.എം.സുധീരൻ വ്യക്തമാക്കി.