'ഒറ്റുകാരനെ നാട് തിരിച്ചറിയും'; സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരേ പോസ്റ്റർ പ്രതിഷേധം
'ഒറ്റുകാരനെ നാട് തിരിച്ചറിയും'; സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരേ പോസ്റ്റർ പ്രതിഷേധം
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ വി. കുഞ്ഞികൃഷ്ണനെതിരേ പോസ്റ്റർ പ്രതിഷേധം. ഒറ്റുകാരനെ നാട്ടുകാർ തിരിച്ചറിയുമെന്നാണ് പോസ്റ്ററിലുള്ളത്. പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനനും ചിലരും പാർട്ടി രക്തസാക്ഷി ഫണ്ടിൽ നിന്ന് ഉൾപ്പടെ വലിയ തട്ടിപ്പ് നടത്തിയെന്ന് കഴിഞ്ഞ ദിവസം വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടത്. എന്നാൽ ആരോപണം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് തള്ളി. ധനാഹരണം നടന്നിട്ടില്ലെന്ന് പാർട്ടി കണ്ടെത്തിയതാണെന്നും തെറ്റു പറ്റിയതായി കുഞ്ഞികൃഷ്ണൻ ജില്ലാ കമ്മിറ്റി യോഗത്തിൽ പറഞ്ഞതായുമാണ് രാഗേഷ് പറയുന്നത്.
പോസ്റ്ററിന്‍റെ പൂർണ രൂപം
കഴുത്തിനു നേരെ വടിവാൾ വരുന്ന നാളുകളിൽ വിശുദ്ധൻ എവിടെയായിരുന്നു. കൂട്ടത്തിലൊരു പ്രിയ സഖാവ് വീണുപോയ രാത്രിയിൽ വിശുദ്ധൻ എവിടെയായിരുന്നു. തടവറകളും ഇടിമുറികളും വിളിച്ച നാളുകളിൽ വിശുദ്ധൻ എവിടെയായിരുന്നു. ഊണും കഴിഞ്ഞ് എമ്പക്കവും വിട്ട് പാർട്ടിയെ വെല്ലുവിളിക്കുന്ന ഒറ്റുകാരനെ നാട് തിരിച്ചറിയും. രക്തസാക്ഷികൾ സിന്ദാബാദ്.

