

പോസ്റ്റർ
കണ്ണൂർ: മുൻ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ പോസ്റ്റർ പ്രതിഷേധം. കണ്ണൂരിലെ ചേമ്പാല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സേവ് കോൺഗ്രസിന്‍റെ പേരിലാണ് പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി അധികാരത്തിൽ നിന്ന് പുറത്തു പോകാൻ കാരണക്കാരനായ മുല്ലപ്പള്ളി വിശ്രമ ജീവിതം തുടരട്ടെയെന്നാണ് പോസ്റ്ററിൽ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതിനു പിന്നാലെയാണ് മുല്ലപ്പള്ളിക്കെതിരേ പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്.
പോസ്റ്ററിലെ വിശദാംശങ്ങൾ
മുല്ലപ്പള്ളി രാമചന്ദ്രൻ 82 വയസ്
7 തവണ എം.പി., രണ്ട് തവണ കേന്ദ്രമന്ത്രി, എ.ഐ.സി.സി. സെക്രട്ടറി എന്നിട്ടും അധികാരകൊതി മാറിയില്ലെ? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി അധികാരത്തിൽ നിന്ന് പുറത്തു പോകാൻ കാരണക്കാരനായ ഇദ്ദേഹം ഇനിയും വിശ്രമ ജീവിതം തുടരട്ടെ. സേവ് കോൺഗ്രസ്