

മുല്ലപ്പള്ളി രാമചന്ദ്രൻ
നാദാപുരം: മുൻ കെപിസിസി പ്രസിഡന്‍റും മുതിർന്ന നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ വീണ്ടും പോസ്റ്റർ പ്രതിഷേധം. ഇത്തവണ നാദാപുരത്താണ് പോസ്റ്റർ പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്.
മുല്ലപ്പള്ളിയെ നാദാപുരത്തേക്ക് ആനയിക്കുന്ന ലീഗ് മണ്ഡലം നേതൃത്വത്തോട്, നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാർഥിയെങ്കിൽ നിലം തൊടാതെ തോൽപ്പിച്ചിരിക്കുമെന്നാണ് പോസ്റ്ററിൽ പറയുന്നത്.
പോസ്റ്റർ
സേവ് കോൺഗ്രസ് എന്ന പേരിലാണ് വിവിധയിടങ്ങളിൽ പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ മുല്ലപ്പള്ളിക്കെതിരേ പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും പോസ്റ്ററുകൾ ഉയർന്നിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ നാദാപുരത്ത് മുല്ലപ്പള്ളി മത്സരിച്ചേക്കുമെന്ന് നേരത്തെ അഭ‍്യൂഹങ്ങൾ പ്രചരിച്ചിരുന്നു.