വന്ദേഭാരത് ട്രെയ്നിൽ എംപിക്ക് അഭിവാദ്യം അർപ്പിച്ച് പോസ്റ്ററൊട്ടിച്ചു: നീക്കം ചെയ്ത് ആർപിഎഫ്

ഉടൻ തന്നെ ആർപിഎഫ് പോസ്റ്റർ നീക്കം ചെയ്തു
വന്ദേഭാരത് ട്രെയ്നിൽ എംപിക്ക് അഭിവാദ്യം അർപ്പിച്ച് പോസ്റ്ററൊട്ടിച്ചു: നീക്കം ചെയ്ത് ആർപിഎഫ്

ഷൊർണൂർ : വന്ദേഭാരത് ട്രെയ്നിൽ പോസ്റ്ററൊട്ടിച്ച് കോൺഗ്രസ് പ്രവർത്തകർ. ആദ്യയാത്രയിൽ ട്രെയ്ൻ ഷൊർണൂരെത്തി യപ്പോഴാണ് വി കെ. ശ്രീകണ്ഠൻ എംപിക്ക് അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ പോസ്റ്ററൊട്ടിച്ചത്. ഉടൻ തന്നെ ആർപിഎഫ് പോസ്റ്റർ നീക്കം ചെയ്തു.

നേരത്തെ ഷൊർണൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധം അറിയിച്ച് ശ്രീകണ്ഠൻ എംപി രംഗത്തെത്തി. ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയ്ൻ തടയുമെന്നും, ചുവപ്പ് കൊടി കാണിക്കുമെന്നും പറഞ്ഞിരുന്നു. ഈ ആവശ്യം ഉന്നയിച്ച് റെയ്ൽവെ ബോർഡിന് കത്തും നൽകി. ഇതേത്തുടർന്നാണു ഷൊർണൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചത്.

പോസ്റ്ററൊട്ടിക്കാൻ ആരെയും ചുമതലപ്പെടുത്തിയിരു ന്നില്ലെന്നാണു കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം. തന്‍റെ അറിവോടെയല്ല പോസ്റ്ററൊട്ടിച്ചതെന്നു വി. കെ. ശ്രീകണ്ഠൻ എംപി പ്രതികരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com